ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ധൃതിയില്‍ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോള്‍ അപകടം; റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് സഹോദരിമാരായ യുവതികള്‍ മരിച്ചു
കോവളം: (www.kvartha.com 19.03.2022) റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് സഹോദരിമാരായ യുവതികള്‍ മരിച്ചു. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി തിരുവല്ലം വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെയാണ് അപകടം നടന്നത്.
സഹോദരിമാരിലൊരാളുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പോകാനിറങ്ങിയതായിരുന്നു ഇരുവരുമെന്നാണ് വിവരം. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. റോഡില്‍ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ മരിച്ചു. ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും ശാരിമോള്‍ ചികിത്സയിരിക്കെ രാത്രി വൈകിയുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവരും അവിടേക്ക് പോകുന്നതിന് ബസ് കയറാനായി ധൃതിയില്‍ ബൈപാസിലെത്തിയപ്പോഴാണ് അപകടമെന്ന് സമീപവാസികള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹം മോര്‍ചറിയിലേയ്ക്ക് മാറ്റി.
Powered by Info News For You
Comments
Post a Comment