'അലവലാതി പരാമര്‍ശം' ജനപ്രതിനിധിക്ക് ചേരാത്തതെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: (www.kvartha.com 13.03.2022) കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ 'അലവലാതി പരാമര്‍ശം' ജനപ്രതിനിധിക്ക് ചേരാത്തതെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന. വാര്‍ത്താക്കുറിപ്പിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെയാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ ഗണേഷ് കുമാര്‍ വിമര്‍ശിച്ചത്.
തലവൂര്‍ സര്‍കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ഗണേഷ് കുമാറിന്റെ പരാമര്‍ശം. സംഘടനാ ചുമതലയുളള ഡോക്ടര്‍മാരുടെ പേരുകള്‍ പറഞ്ഞ് ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടു എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നു.
ഒരാഴ്ചയ്ക്ക് മുന്‍പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേഷ് കുമാര്‍ ക്ഷുഭിതനായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന വിമര്‍ശനത്തോടെ എംഎല്‍എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണ് ഇത് താന്‍ ചെയ്യുന്നതെന്ന് എംഎല്‍എ പറഞ്ഞിരുന്നു, ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Doctor, MLA, Ganesh Kumar, Ayurvedic doctors against Ganesh Kumar's reference.
Powered by Info News For You
Comments
Post a Comment