'സങ്കടങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവും'; വിവാഹ നിശ്ചയത്തിന് പിന്നാലെ കുറിപ്പുമായി ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: (www.kvartha.com 07.03.2022) മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഞായറാഴ്ച രാവിലെ എകെജി സെന്ററില്‍ വച്ചായിരുന്നു നടന്നത്. ഇതിന് പിന്നാലെ വിവാഹ നിശ്ചയത്തിന്റെ ചിത്രം ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ്ബുകില്‍ പങ്കുവച്ചു. 'സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്' എന്ന വൈക്കം മുഹമ്മദ് ബശീറിന്റെ വരികള്‍ ചേര്‍ത്താണ് ആര്യ ചിത്രം പങ്കുവച്ചത്.
സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി വി ശിവന്‍കുട്ടി, വി കെ പ്രശാന്ത് എംഎല്‍എ തുടങ്ങിയവരും ചടങ്ങിനെത്തി. വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവര്‍ക്കും ചുമതലകളുണ്ട്. അത് ഞങ്ങള്‍ നിര്‍വഹിക്കും. അതില്‍ വിവാഹം പ്രത്യേകമായ പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.
സച്ചിന്‍ എസ്എഫ്ഐ സംസ്ഥാന സെക്രടറിയും പാര്‍ടി കോഴിക്കോട് ജില്ലാ കമിറ്റി അംഗവുമാണ്. ആര്യ എസ്എഫ്ഐ സംസ്ഥാനസമിതി അംഗവും പാര്‍ടി ചാല ഏരിയ കമിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചമെയെന്ന പ്രത്യേകതയുമുണ്ട്.
Keywords: Thiruvananthapuram, News, Kerala, Marriage, Minister, Engagement, Politics, Arya Rajendran with facebook post after engagement.
Powered by Info News For You
Comments
Post a Comment