യുക്രൈന്‍ പ്രതിസന്ധി; പുടിനുമായി കൂടിക്കാഴ്ച നടത്തി ഇസ്രാഈല്‍ പ്രധാനമന്ത്രി
മോസ്‌കോ: (www.kvartha.com 06.03.2022) യുക്രൈന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച ചെയ്യാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. റഷ്യയുമായി ഇസ്രാഈലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു.
Powered by Info News For You
ഇതിന് പിന്നാലെയാണ് ബെന്നെറ്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, താല്‍കാലിക വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ, യുക്രൈനിലെ മരിയുപോളിലും കീവിലും ഹര്‍കീവിലും ശക്തമായ ആക്രമണം തുടരുകയാണ്. മരിയുപോളിലെ സ്ഥിതി ഗുരുതരമാണെന്നും വെടിനിര്‍ത്തല്‍ ഗുണം ചെയ്തില്ലെന്ന് മേയര്‍ പറഞ്ഞു. നഗരത്തില്‍ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ടു. നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്നും മേയര്‍ ആരോപിച്ചു.
Keywords: Mosco, News, World, Ukraine, Prime Minister, Russia, Israel, Putin, Israeli Prime Minister Meets Putin In Moscow To Discuss Ukraine Crisis.
Powered by Info News For You
Comments
Post a Comment