യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പെടുത്തി റഷ്യ
മോസ്‌കോ: (www.kvartha.com 16.03.2022) യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ഉപരോധം ഏര്‍പെടുത്തിയതിന് മറുപടിയുമായി റഷ്യ. യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും റഷ്യ ഉപരോധം ഏര്‍പെടുത്തി.
യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രടറി ലോയ്ഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബന്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സളിവന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും റഷ്യ ഉപരോധമേര്‍പെടുത്തി. ജോ ബൈഡനുള്‍പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയില്‍ ഉള്‍പെടുത്തിയത്. ഇവരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്റ്റോപ് ലിസ്റ്റില്‍ ഉള്‍പെടുത്തി.
യുക്രൈനില്‍ ആധിപത്യം സ്ഥാപിക്കാനായി യുദ്ധം നടത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സര്‍ജീ ലാവ്രോവിനും അമേരിക ഉപരോധം ഏര്‍പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.
Powered by Info News For You
Comments
Post a Comment