നോര്‍ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം; സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സ് ഒഴിവ്
തിരുവനന്തപുരം: (www.kvartha.com 19.03.2022) നോര്‍ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. സഊദി അറേബ്യയില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലാണ് വനിതാ നഴ്‌സുമാര്‍ക്ക് അവസരം. പ്രായം 35 വയസില്‍ കവിയരുത്. ആകര്‍ഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാര്‍ ഓരോ വര്‍ഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്.
ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തില്‍ (3 വര്‍ഷത്തില്‍ ) കുറയാതെ പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. നിലവില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സര്‍ടിഫികറ്റ് അപേക്ഷ സമര്‍പിക്കുന്നതിന് ആവശ്യമാണ്. വര്‍കിംഗ് ഗ്യാപ് ഉണ്ടാവാന്‍ പാടില്ല.
താല്പര്യമുള്ളവര്‍ അപേക്ഷ സമര്‍പിക്കുന്നതിന് അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാര്‍, പാസ്പോര്‍ട്, യോഗ്യത തെളിയിക്കുന്ന സര്‍ടിഫികറ്റ്(ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സര്‍ടിഫികറ്റ്) എക്സ്പീരിയന്‍സ് സര്‍ടിഫികറ്റ്, സ്റ്റില്‍ വര്‍കിംഗ് സര്‍ടിഫികറ്റ്, ഫോടോ (500*500 പിക്സല്‍, വൈറ്റ് ബാക്ഗ്രൗന്‍ഡ് JPG
ഫോര്‍മാറ്റ്), നഴ്സിംഗ് രെജിസ്ട്രേഷന്‍ സര്‍ടിഫികറ്റ് സഹിതം അപേക്ഷിക്കാവുന്നതാണ്.
ഫോര്‍മാറ്റ്), നഴ്സിംഗ് രെജിസ്ട്രേഷന്‍ സര്‍ടിഫികറ്റ് സഹിതം അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകള്‍ rmt3(dot)norka@kerala(dot)gov(dot)in/ norkaksa19@gmail(dot)com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അവസാന തീയതി മാര്‍ച് 20 വൈകുന്നേരം 3 മണി. ഇന്റര്‍വ്യൂ മാര്‍ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ ഇമെയില്‍ അയക്കുമ്പോള്‍ അവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി(21.03.22- 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്. അപൂര്‍ണമായിട്ടുള്ള അപേക്ഷകള്‍ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
നോര്‍ക റൂട്‌സ്നു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക റൂട്‌സ്ന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക റൂട്‌സ്ന്റെ വെബ്സൈറ്റില്‍ (www(dot)norkaroots(dot)org) നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്‍ഡ്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്.
Powered by Info News For You
Comments
Post a Comment