യുക്രൈനിലെ ജൈവായുധ പദ്ധതിയെ പിന്തുണച്ചത് എന്തുകൊണ്ടാണെന്ന് യുഎസ് വ്യക്തമാക്കണമെന്ന് റഷ്യ
മോസ്‌കോ: (www.kvartha.com 10.03.2022) യുക്രൈനിലെ ജൈവായുധ പദ്ധതിയെ പിന്തുണച്ചതെന്തുകൊണ്ടാണെന്ന് യുഎസ് വ്യക്തമാക്കണമെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യ വക്താവായ മരിയ സഖാറോവയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാരകമായ ആന്ത്രാക്‌സ്, പ്ലേഗ് എന്നീ രോഗങ്ങള്‍ പരത്തുന്ന അണുക്കളെ കുറിച്ച് ഗവേഷണം നടത്തുന്ന പദ്ധതിയാണ് ജൈവായുധ പദ്ധതി.
യുക്രൈനിലെ സൈനിക നടപടിക്കിടെയാണ് റഷ്യന്‍ സൈന്യം ഇത്തരം പരീക്ഷണശാലകള്‍ കണ്ടെത്തിയെന്നാണ് റഷ്യ വ്യക്തമാക്കുന്നു. യുദ്ധം തുടങ്ങിയ ശേഷം ഇവിടെ സാംപിളുകള്‍ നശിപ്പിച്ചതിന് തെളിവുകള്‍ ലഭിച്ചെന്നും ഈ ഗവേഷണ ലാബുകള്‍ യുഎസ് പിന്തുണയോടെയാണ് സ്ഥാപിച്ചതെന്നും റഷ്യ ആരോപിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Powered by Info News For You

അതേസമയം മരിയുപോളിലെ കുട്ടികളുടെ ആശുപത്രി റഷ്യയുടെ ബോംബാക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന്‍ ആരോപിച്ചു. തകര്‍ന്ന ആശുപത്രി കെട്ടിടത്തിനടിയില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ബോംബുകള്‍ പതിച്ചു തകര്‍ന്ന ആശുപത്രിയുടെ ദൃശ്യങ്ങള്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. യുക്രൈനില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമനിരോധനം ഏര്‍പെടുത്തണമെന്ന് സെലെന്‍സ്‌കി സുഹൃദ്രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു.
Keywords: Mosco, News, World, Russia, Ukraine, Children, Hospital, Bioweapons Labs, US Blasts Russia Claims of Bioweapons Labs in Ukraine.
Keywords: Mosco, News, World, Russia, Ukraine, Children, Hospital, Bioweapons Labs, US Blasts Russia Claims of Bioweapons Labs in Ukraine.
Powered by Info News For You
Comments
Post a Comment