ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പെട്ട് യാത്രക്കാരന് ദാരുണാന്ത്യം; യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയില്‍


ചങ്ങനാശേരി: (www.kvartha.com 21.03.2022) കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിന് അടിയില്‍പെട്ട് യാത്രക്കാരന് ദാരുണാന്ത്യം. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് ദാരുണസംഭവം. ബസില്‍ നിന്നിറങ്ങുമ്പോള്‍ മറ്റൊരു ബസിന്റെ അടിയില്‍പെട്ടാണ് അപകടമുണ്ടായത്. 

News, Kerala, State, Accident, Accidental Death, KSRTC, Passenger, Custody, Police, Obituary, Passenger dies at Changanassery KSRTC bus stand


തിരുവനന്തപുരം-കോതമംഗലം സൂപര്‍ ഫാസ്റ്റ് ബസിന് അടിയിലേക്കാണ് യുവാവ് വീണത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസിന്റെ പിന്‍ചക്രം ടോണിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ടോണിയുടെ ബാഗ് ബസിന്റെ കമ്പിയില്‍ കുരുങ്ങിയതാണ് അപകടകാരണമായതെന്ന് കരുതുന്നു. 

അതേസമയം, യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Keywords: News, Kerala, State, Accident, Accidental Death, KSRTC, Passenger, Custody, Police, Obituary, Passenger dies at Changanassery KSRTC bus stand

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?