ലോറി പാറമടക്കുളത്തിലേക്ക് വീണു; കാണാതായ ഡ്രൈവറിനായി തിരച്ചില്‍
കോട്ടയം: (www.kvartha.com 12.03.2022) മറിയപ്പള്ളിയില്‍ ലോറി പാറമടക്കുളത്തിലേക്ക് വീണ് ഡ്രൈവറെ കാണാതായി. ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) അഗ്നിരക്ഷാസേന തിരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മുട്ടം പാറമടക്കുളത്തിലാണ് ലോറി വീണത്. പ്രദേശത്തെ കൊഴുവത്തറ ഏജന്‍സി എന്ന വളം ഡിപോയില്‍നിന്ന് യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്ക് പോവുകയായിരുന്ന ലോറി.
വളവ് തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലര്‍ചെ 12.30 മണിയോടെ അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു.
അതേസമയം ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന് ഉറപ്പാക്കാനായിട്ടില്ല. ഡ്രൈവര്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ. അഗ്‌നിരക്ഷാ സേന റബര്‍ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചില്‍ നടത്തി. ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടന്നു.
Keywords: Kottayam, News, Kerala, Missing, Accident, Police, Lorry, Driver, Lorry driver missing in accident at Kottayam.
Powered by Info News For You
Comments
Post a Comment