പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം വീണ്ടും വിളിയെത്തിയതോടെ വാവ സുരേഷ് രംഗത്തിറങ്ങി; മൂര്‍ഖനെ പിടികൂടി ചാക്കിലാക്കി


ആലപ്പുഴ: (www.kvartha.com 07.03.2022) പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം വീണ്ടും വിളിയെത്തിയതോടെ വാവ സുരേഷ് പാമ്പ് പിടുത്തിനിറങ്ങി. ചാരുംമൂടാണ് സംഭവം. ബൈകില്‍ കയറിപ്പറ്റി അഞ്ച് മണിക്കൂര്‍ വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ പിടികൂടാന്‍ അവസാനം അദ്ദേഹം എത്തുകയായിരുന്നു.

ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈകില്‍ കയറുമ്പോഴാണ് പത്തിവിടര്‍ത്തിയ പാമ്പിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈകിലേക്ക് കയറികൂടി. വീട്ടുമുറ്റത്ത് രണ്ട് ബൈകുകള്‍ ഉണ്ടായിരുന്നു. പാമ്പിനെ കണ്ട വെപ്രാളത്തിലായി എല്ലാവരും. ഇതിനിടെ ബഹളം കേട്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

News, Kerala, State, Alappuzha, Snake, Health, Phone call, Local News, Vava Suresh again on work


രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. പാമ്പുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ബൈക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിനിലാക്കി. 

രണ്ടു വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വിളിച്ച ഉടനെ എത്തിയ സുരേഷിന് നാട്ടുകാര്‍ സ്വീകരണം നല്‍കി.

Keywords: News, Kerala, State, Alappuzha, Snake, Health, Phone call, Local News, Vava Suresh again on work

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?