എൽപിജി സിലിൻഡർ സബ്‌സിഡിയുടെ കാര്യത്തിൽ കേന്ദ്രസർകാർ പ്രധാന തീരുമാനമെടുക്കുന്നു? ആർക്കെല്ലാം ആനുകൂല്യം ലഭിക്കുമെന്നറിയാം
ന്യൂഡെൽഹി:(www.kvartha.com 20.03.2022) എൽപിജി സിലിൻഡറിന്റെ സബ്‌സിഡിയുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത ഉടൻ പുറത്ത് വന്നേക്കും. അതോടൊപ്പം തന്നെ വിലയിലും വർധനയുണ്ടായേക്കുമെന്നാണ് റിപോർടുകൾ.റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടുണ്ട്. ഇതോടെ ഗാർഹിക ഗ്യാസ് സിലിൻഡറിന്റെ വില ആയിരം രൂപയിലെത്തുമെന്നും വിവരമുണ്ട് .
എൽപിജി സിലിൻഡറുകളുടെ വിലക്കയറ്റം സംബന്ധിച്ച വസ്തുതകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ സർകാരിന്റെ ആഭ്യന്തര വിലയിരുത്തലിൽ ഉപഭോക്താവ് ഒരു സിലിൻഡറിന് ആയിരം രൂപ നൽകേണ്ടി വന്നേക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഗാർഹിക സിലിൻഡറുകളുടെ കാര്യത്തിൽ സർകാരിന് രണ്ട് നിലപാട് എടുക്കാമെന്നും ചർചയുണ്ട്. ഇതിൽ ഒന്നുകിൽ സബ്‌സിഡി ഇല്ലാതെ സിലിൻഡറുകൾ വിതരണം ചെയ്യണം അല്ലെങ്കിൽ ചില ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡിയുടെ ആനുകൂല്യം നൽകണം.
സബ്‌സിഡി ഇനി ആർക്ക് ലഭിക്കും?
സബ്‌സിഡി സംബന്ധിച്ച് സർകാർ ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. എന്നാൽ ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 10 ലക്ഷം രൂപ വരുമാന നിയമം പ്രാബല്യത്തിൽ നിലനിർത്തുകയും ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സബ്‌സിഡിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും. മറ്റ് ഉപഭോക്താക്കൾക്കുള്ള സബ്‌സിഡികൾ അവസാനിച്ചേക്കാമെന്നാണ് അറിയുന്നത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ നൽകുവാൻ ഉദ്ദേശിച്ചു തുടങ്ങിവച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്വല യോജന.
2015 ജനുവരിയിലാണ് സബ്‌സിഡി തുടങ്ങിയത്
കഴിഞ്ഞ കുറച്ച് മാസങ്ങളായി എൽപിജി സബ്‌സിഡി സർകാർ നൽകി വരുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 3559 കോടി രൂപയാണ് സബ്‌സിഡിക്കായി സർകാരിന്റെ ചെലവ്. 2020 സാമ്പത്തിക വർഷത്തിൽ ഈ ചെലവ് 24,468 കോടി രൂപയായിരുന്നു. ഇത് 2015 ജനുവരിയിൽ ആരംഭിച്ച ഡിബിടി സ്കീമിന് കീഴിലാണ്. ഇതിൽ ഗാർഹിക സിലിൻഡറിന്റെ മുഴുവൻ തുകയും ഉപഭോക്താക്കൾ നൽകണം. സബ്‌സിഡി തുക സർകാർ ഉപഭോക്താവിന്റെ ബാങ്ക് അകൗണ്ടിലേക്ക് തിരികെ നൽകുകയാണ് ചെയ്തുവരുന്നത്.
< !- START disable copy paste -->
Powered by Info News For You

Keywords: The Central Government is taking a major decision on the issue of LPG cylinder subsidy, National, News, Top-Headlines, Newdelhi, Central Government, Crude Oil, Hike, Price, LPG, International, Ukraine, Russia, War.
Powered by Info News For You
Comments
Post a Comment