അമേരികന്‍ ജനത യുക്രൈനിന്റെ ഒപ്പം, പുടിന്റെ ആക്രമണത്തെ നേരിടാന്‍ പാശ്ചാത്യ ലോകം ഒറ്റക്കെട്ട്: ജോ ബൈഡന്‍


വാഷിങ്ടന്‍: (www.kvartha.com 02.03.2022) അമേരികയിലെ ജനങ്ങള്‍ യുക്രൈനിനൊപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ ആക്രമണത്തെ നേരിടാന്‍ പാശ്ചാത്യ ലോകം ഒറ്റക്കെട്ടാണെന്നും അദ്ദേഹം യുഎസ് പാര്‍ലമെന്റില്‍ പറഞ്ഞു. പ്രകോപനമില്ലാതെയാണ് യുക്രൈന്‍ ആക്രമിക്കപ്പെട്ടതെന്നും അമേരികന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയെന്നും ബൈഡന്‍ വ്യക്തമാക്കി.

അതേസമയം റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച ബുധനാഴ്ച നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ബെലാറസ്-പോളന്‍ഡ് അതിര്‍ത്തിയിലാണ് ചര്‍ച നടക്കുക. സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ചയില്‍ റഷ്യയ്ക്ക് മുന്നില്‍ വയ്ക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരികന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

Washington, News, World, America, Ukraine, President, Russia, Biden, People, US, Biden says US stands with Ukrainian people.

ആദ്യ ഘട്ട ചര്‍ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ചയ്ക്ക് വഴിയൊരുങ്ങുന്നത്. ആദ്യ റൗന്‍ഡ് ചര്‍ച തിങ്കളാഴ്ച നടന്നിരുന്നു.

Keywords: Washington, News, World, America, Ukraine, President, Russia, Biden, People, US, Biden says US stands with Ukrainian people.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?