കുതിച്ചെത്തിയ ട്രെയിനിന് മുന്‍പിലേക്ക് ചാടിയ കൗമാരക്കാരനെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്; സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറല്‍


മുംബൈ: (www.kvartha.com 24.03.2022) കുതിച്ചെത്തിയ ട്രെയിനിന് മുന്‍പിലേക്ക് എടുത്തുചാടിയ കൗമാരക്കാരനെ ഒരു നിമിഷം പോലും ശങ്കിച്ച് നില്‍ക്കാതെ രക്ഷപ്പെടുത്തി ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) ഉദ്യോഗസ്ഥന്‍. എക്സ്പ്രസ് ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 18 കാരനെയാണ് രക്ഷിച്ചത്. 

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഠല്‍വാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥന്‍ കൗമാരക്കാരനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

News, National, India, Mumbai, Police, Social Media, Railway, Railway Track, Video, Cop saves teen who jumped in front of train in Thane; WATCH


മധുര എക്സ്പ്രസ് ട്രെയിന്‍ വരുന്ന സമയത്ത്, പ്ലാറ്റ്ഫോമിന് അരികിലായി കുട്ടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയോട് പിറകിലേക്ക് നീങ്ങിനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ഉദ്യോഗസ്ഥന്‍ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഇദ്ദേഹം തിരിഞ്ഞുനോക്കുമ്പോള്‍ കുട്ടി ട്രാകിലേക്ക് ചാടുന്നത് കാണുകയായിരുന്നു.

ഇതോടെ ഉദ്യോഗസ്ഥന്‍ ട്രാകിലേക്ക് ചാടിയിറങ്ങി കുട്ടിയെ അപ്പുറത്തേക്ക് തള്ളിമാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം. എന്തിനാണ് ട്രെയിന് മുന്നില്‍ ചാടിയതെന്ന് പറഞ്ഞില്ലെന്നും കുട്ടി വല്ലാതെ ഭയപ്പെട്ടിരുന്നെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, India, Mumbai, Police, Social Media, Railway, Railway Track, Video, Cop saves teen who jumped in front of train in Thane; WATCH

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?