‘അവൾ ഒരു പുരുഷനാണ്’! സുപ്രീം കോടതിയിൽ വിചിത്രമായ 'വഞ്ചന കേസ്'

ന്യൂഡെൽഹി: (www.kvartha.com 12.03.2022) ഭാര്യക്ക് പുരുഷ ജനനേന്ദ്രിയമുള്ളതിനാൽ വഞ്ചിച്ചതിന് ക്രിമിനൽ പ്രോസിക്യൂട് ചെയ്യണമെന്ന ആവശ്യവുമായി യുവാവ് സുപ്രീം കോടതിയിൽ. ഹരജി പരിഗണിക്കാൻ ആദ്യം വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, ഭാര്യക്ക് പുരുഷ ജനനേന്ദ്രിയവും ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ (കന്യാചര്‍മത്തില്‍ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡികൽ റിപോർട് യുവാവ് ഹാജരാക്കിയതിനെ തുടർന്ന് കേസ് പരിഗണിച്ച് യുവതിയോട് പ്രതികരണം തേടി.

    Newdelhi, News, Top-Headlines, National, Man, Supreme Court, Case, Wife, Report, Criminal Case, Assault, 'She is a man': Plea in Supreme Court demands cheating case against wife.

ഇൻഡ്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനൽ കുറ്റമാണ് ഭാര്യ 'പുരുഷൻ' ആയി മാറിയതെന്ന് യുവാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ കെ മോഡി ബെഞ്ചിനോട് പറഞ്ഞു. 'അവൾ ഒരു പുരുഷനാണ്. ഇത് തീർചയായും വഞ്ചനയാണ്. ദയവായി മെഡികൽ രേഖകൾ നോക്കൂ. ഇത് ജന്മനായുള്ള ചില രോഗങ്ങളുടെ ഒരു സാഹചര്യമല്ല. എന്റെ കക്ഷി ഒരു പുരുഷനെ വിവാഹം കഴിച്ച് വഞ്ചിച്ച കേസാണിത്. അവളുടെ ജനനേന്ദ്രിയത്തെക്കുറിച്ച് അവൾക്ക് തീർചയായും അറിയാമായിരുന്നു' - അദ്ദേഹം വാദിച്ചു.

വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമൻസ് അയച്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ 2021 ജൂണിലെ മധ്യപ്രദേശ് ഹൈകോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ ഉള്ളതിനാൽ ഭാര്യ സ്ത്രീയാണെന്ന് പറയാനാകില്ലെന്ന് തെളിയിക്കാൻ മതിയായ മെഡികൽ തെളിവുകളുണ്ടെന്ന് മോഡി പറഞ്ഞു.

ഈ അവസരത്തിൽ കോടതി ചോദിച്ചു: 'ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ ഉള്ളതുകൊണ്ട് മാത്രം അവൾ സ്ത്രീയല്ലെന്ന് പറയാമോ? അവളുടെ അണ്ഡാശയങ്ങൾ സാധാരണ നിലയിലാണെന്ന് മെഡിക്കൽ റിപോർട് പറയുന്നു'. മോഡി മറുപടി പറഞ്ഞു: 'ഭാര്യക്ക് ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ മാത്രമല്ല, പുരുഷ ജനനേന്ദ്രിയവുമുണ്ട്. ഒരു ആശുപത്രിയുടെ മെഡിക്കൽ റിപോർടിൽ അത് വ്യക്തമായി പറയുന്നുണ്ട്. പുരുഷ ജനനേന്ദ്രിയമുള്ളപ്പോൾ അവൾ എങ്ങനെ സ്ത്രീയാകും'.

അപ്പോൾ ബെഞ്ച് മോഡിയോട് ചോദിച്ചു: 'നിങ്ങളുടെ ക്ലയന്റ് എന്താണ് ആവശ്യപ്പെടുന്നത്?'. 'എഫ്‌ഐആർ ശരിയായ രീതിയിൽ പ്രോസിക്യൂട് ചെയ്യപ്പെടണമെന്ന് യുവാവ് ആഗ്രഹിക്കുന്നുവെന്നും ഇയാളെ കബളിപ്പിച്ച് ജീവിതം നശിപ്പിച്ചതിന്റെ അനന്തരഫലങ്ങൾ പിതാവിനൊപ്പം ഭാര്യയും നേരിടണമെന്നും മോദി പറഞ്ഞു.
സ്ത്രീധന പീഡനത്തിന് ഭാര്യയും പരാതി നൽകിയിരുന്നു. അതും ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് ആറാഴ്ചക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിക്കും പിതാവിനും മധ്യപ്രദേശ് പൊലീസിനും ബെഞ്ച് നോടീസ് അയച്ചു.

Keywords: Newdelhi, News, Top-Headlines, National, Man, Supreme Court, Case, Wife, Report, Criminal Case, Assault, 'She is a man': Plea in Supreme Court demands cheating case against wife.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?