സുപ്രധാന വിധി; ഹോടെലുകളിലെയും പാകറ്റുകളിലെയും ഭക്ഷണം വെജ് ആണോ നോണ്‍ വെജ് ആണോ എന്ന് അറിയേണ്ടത് ഉപഭോക്താവിന്റെ മൗലിക അവകാശമാണെന്ന് ഹൈകോടതി
ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) ഹോടെലുകളിലെയും പാകറ്റുകളിലെയും ഭക്ഷണം വെജ് ആണോ നോണ്‍ വെജ് ആണോ എന്ന്് അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും അത് ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണെന്നും ഡെല്‍ഹി ഹൈകോടതി. എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന ഹോടെല്‍, റസ്റ്റോറന്റ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാര്‍ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്ന എല്ലാ ചേരുവകളും ഉപഭോക്താക്കളെ അറിയിക്കണമെന്നും 2021 ഡിസംബറില്‍ കോടതി വിധിച്ചിരുന്നു.
കോടതി ഉത്തരവിന് ശേഷം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ പുറപ്പെടുവിച്ച ഒരു അറിയിപ്പ് ബുധനാഴ്ച ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് ഡി കെ ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശ്രദ്ധയില്‍പെടുത്തി. അധികാരികള്‍ക്ക് ഒരു പുതിയ അറിയിപ്പ് നല്‍കാനും ദേശീയ ദിനപത്രങ്ങളില്‍ വ്യാപകമായ പ്രചാരണം നല്‍കാനും എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ച കോടതി, ആഹാരം സസ്യാഹാരമാണോ, മാംസ്യാഹാരമാണോ എന്നറിയുന്നതിന് പായ്ക് ചെയ്യുന്നതിന് മുമ്പ് അതില്‍ രേഖപ്പെടുത്തേണ്ടത് ഹോടെലുകളടക്കമുള്ള ഭക്ഷ്യ ഭക്ഷ്യ ബിസിനസ് നടത്തുന്നവരുടെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
ലേബലിംഗ് ചട്ടങ്ങള്‍ പ്രകാരം, ഭക്ഷ്യ ബിസിനസ് ഓപറേറ്റര്‍ ഭക്ഷണത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെയുള്ള ചേരുവകള്‍ വെളിപ്പെടുത്തേണ്ടതില്ല, എന്നാല്‍ ബന്ധപ്പെട്ട അധികാരികളോട് ചേരുവകള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് ഭക്ഷ്യ ബിസിനസ്സ് നടത്തിപ്പുകാരനെ ഒഴിവാക്കില്ലെന്നും കോടതി പറഞ്ഞു. ഒഴിവാക്കലിന്റെ മറവില്‍, ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ അളവും ഒരു ചേരുവയും അധികാരികളില്‍ നിന്ന് മറയ്ക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
'പ്രിപായ്ക് ചെയ്ത ഭക്ഷണത്തിന്റെ ലേബലില്‍ ചേരുവകള്‍ വെളിപ്പെടുത്തേണ്ട എന്ന ഇളവ് പരിഗണിക്കാതെ തന്നെ വെളിപ്പെടുത്തല്‍ അനിവാര്യമാണ്. അതിനാല്‍, ഓരോ ചേരുവയെയും കുറിച്ച് അധികാരികള്‍ക്ക് ബോധമുണ്ടാകും, അതിനാല്‍ ഏതെങ്കിലും ചേരുവകള്‍ മൃഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണോ എന്ന വസ്തുതയെക്കുറിച്ച് അറിയാനാകും,' കോടതി ഉത്തരവില്‍ വ്യക്തമാക്കി.
തങ്ങളുടെ അറിയാനുള്ള അവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍കാരിതര ട്രസ്റ്റായ രാം ഗൗവ രക്ഷാ ദള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഉത്തരവ്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും ലേബല്‍ ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. മറ്റെല്ലാ ഇനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കണം.
'സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളില്‍ ഏതാണ് കഴിക്കാന്‍ അനുയോജ്യമെന്ന് അറിയില്ല, കാരണം ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ഒന്നുകില്‍ സസ്യേതര ചേരുവകളുള്ളതോ സംസ്‌കരണത്തിന് വിധേയമായതോ ആണ്'ഹര്‍ജിക്കാര്‍ വാദിച്ചു.
Keywords: New Delhi, News, National, High Court, Court, Food, Delhi HC says fundamental to declare veg or non-veg nature of food.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment