യുക്രൈനില്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം ഞായറാഴ്ച ജന്മനാട്ടിലെത്തിക്കും


ബെംഗ്‌ളൂറു: (www.kvartha.com 19.03.2022) യുക്രൈനിലെ ഖാര്‍കീവില്‍ റഷ്യയുടെ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍ഡ്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഞായറാഴ്ച ജന്മനാട്ടിലെത്തിക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് നവീന്റെ ഭൗതികശരീരം ബെംഗ്‌ളൂറു വിമാനത്താവളത്തിലെത്തുന്നത്.

ഖാര്‍കീവിലെ മെഡികല്‍ സര്‍വകലാശാലയിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മകന്റെ അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍കാര്‍ യുക്രൈന്‍ അധികൃതരുമായി ചര്‍ച നടത്തുകയായിരുന്നു.

News, National, India, Bangalore, Killed, Student, Ukraine, Dead Body, Funeral, Minister, Father, Body Of Medical Student Killed In Ukraine To Reach Bengaluru On Sunday


മാര്‍ച് ഒന്നിന് ഭക്ഷണം വാങ്ങാന്‍ വേണ്ടി സൂപര്‍ മാര്‍കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു റഷ്യയുടെ ഷെലാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21 കാരനായ നവീന്‍. യുക്രെയ്‌നിലെ ഖാര്‍കീവ് മെഡികല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു.

Keywords: News, National, India, Bangalore, Killed, Student, Ukraine, Dead Body, Funeral, Minister, Father, Body Of Medical Student Killed In Ukraine To Reach Bengaluru On Sunday

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?