കാണാതായ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
അടിമാലി: (www.kvartha.com 22.03.2022) കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്പന്‍കുഴി കുരുവിക്കൂട്ടില്‍ വിനീഷ് (49), മകള്‍ പാര്‍വതി (17) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ബൈകിലെത്തിയ അച്ഛനും മകളും ഡാം പരിസരത്ത് കുറച്ച് നേരം തങ്ങിയശേഷം വെള്ളത്തിലേക്ക് ചാടിയെന്നാണ് റിപോര്‍ട്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും അടിമാലി, വെള്ളത്തൂവല്‍, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് വിനീഷ് പാര്‍വതിയെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാന്‍ പോയത്. ഇവര്‍ പുറപ്പെട്ടതിന് ശേഷം പല തവണ വിനീഷിന്റെ ഭാര്യ ദിവ്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പാമ്പാടി പൊലീസ് സ്റ്റേഷനില്‍ രാത്രിയില്‍ തന്നെ വിവരം അറിയിച്ചു.
അന്വേഷണം നടത്തിയപ്പോള്‍ മൊബൈല്‍ ടവര്‍ ലൊകേഷന്‍ അടിമാലിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ ബൈക് കല്ലാര്‍കുടി ഡാമിന് സമീപത്ത് കണ്ടെത്തി. ഹെല്‍മറ്റും വീട്ടില്‍ നിന്ന് കൊണ്ടുപോയ വസ്ത്രങ്ങളടങ്ങിയ ബാഗും കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിനീഷ് മീനടം ബിജെപി പഞ്ചായത്ത് കമിറ്റി സെക്രടറിയാണ്. ഭാര്യ: ദിവ്യ, മകന്‍: വിഷ്ണു.
Powered by Info News For You
Comments
Post a Comment