'ആയുര്‍വേദ ആശുപത്രി സന്ദര്‍ശനത്തിനിടെ ജീവനക്കാരോട് അവഹേളനപരമായി പെരുമാറി'; ഗണേഷ് കുമാറിനെതിരെ മെഡികല്‍ സംഘടനകളുടെ പരാതി

കൊല്ലം: (www.kvartha.com 06.03.2022) കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കി ആയുര്‍വേദ മെഡികല്‍ സംഘടന. തലവൂര്‍ ആയുര്‍വേദ ആശുപത്രി സന്ദര്‍ശനത്തിനിടെ ജീവനക്കാരോട് അവഹേളനപരമായി പെരുമാറിയെന്നും സംഭവം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് പരാതി.

കേരള ഗവ. ആയുര്‍വേദ മെഡികല്‍ ഓഫിസേഴ്‌സ് ഫെഡറേഷനും കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡികല്‍ ഓഫിസേഴ്‌സ് അസോസിയേഷനുമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ ഗണേഷ്‌കുമാര്‍ എംഎല്‍എ ശുചിത്വം ഇല്ലെന്നാരോപിച്ച് ചൂലെടുത്ത് തൂത്തുവാരുകയും ജീവനക്കാരെ ശകാരിക്കുകയും ചെയ്തുവെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ശുചിമുറിയിലെ ടൈല്‍ ഇളകുക പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായത് ഗുണനിലവാരം ഇല്ലാത്ത നിര്‍മാണം മൂലമാണെന്ന് മനസിലാക്കാതെ ഡോക്ടറെ കുറ്റപ്പെടുത്തിയത് ശരിയായില്ല എന്ന് പരാതിയില്‍ പറയുന്നു.

Kollam, News, Kerala, Ganesh Kumar, MLA, Hospital, Complaint, Health Minister, Complaint of Ayurvedic medical organizations against Ganesh Kumar.

അതേസമയം പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍മാരെ അപമാനിച്ചിട്ടില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആശുപത്രിയിലെ വീഴ്ചയാണ് തുറന്നുകാട്ടിയത്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. റിപോര്‍ട് തേടിയെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kollam, News, Kerala, Ganesh Kumar, MLA, Hospital, Complaint, Health Minister, Complaint of Ayurvedic medical organizations against Ganesh Kumar. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?