ഹോളി അടിച്ചുപൊളിക്കാന്‍ പ്രകൃതിദത്തമായ വര്‍ണങ്ങള്‍! പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയില്‍ നിന്ന് വനിതാ തടവുകാര്‍ പുതിയ നിറങ്ങള്‍ വിപണയിണിയിലെത്തിക്കും


ഇന്‍ഡോര്‍: (www.kvartha.com 18.03.2022) ഇത്തവണ ഹോളി പ്രകൃതിദത്തമായ രീതിയില്‍ ആഘോഷിച്ച് അടിച്ചുപൊളിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയില്‍ നിന്ന് പുതിയ നിറങ്ങള്‍ വിപണയിണിയിലെത്തിക്കുകയാണ് ഒരു കൂട്ടം വനിതാ തടവുകാര്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലാണ് ഔഷധ നിറങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് കൂടാതെ മറ്റൊരു തൊഴില്‍ മേഖലയിലെ വൈദഗ്ദ്ധ്യവും തടവുകാരെ പഠിപ്പിക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള വക ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

'ഞങ്ങളിവിടെ വിവിധ തരം ജോലികള്‍ പരിശീലിക്കുന്നു. ചീര ഇല, റോസാ ദളങ്ങള്‍, ജമന്തി പൂക്കള്‍ മുതലായവയില്‍ നിന്ന് ഹെര്‍ബല്‍ കളറുകള്‍ ഉണ്ടാക്കുന്നു. ഇവ ചര്‍ല്‍ത്തിന് ഹാനികരമല്ല. ഇലക്ട്രീഷ്യന്റെ ജോലി, കാര്‍-സര്‍വീസ് മുതലായയും ഞങ്ങള്‍ പഠിച്ചു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഈ മേഖലയിലുള്ള തൊഴിലെടുക്കാന്‍ ഇത് സഹായകമാകും' ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായ സാക്ഷി പറഞ്ഞു,

News, National, India, Madhya Pradesh, Prisoners, Holi, Festival, Vegetable, Organic Holi: Indore Central Jail's women inmates prepare herbal colours from fruits, vegetables and flowers




പൂക്കള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് ഹെര്‍ബല്‍ നിറങ്ങള്‍ ഉണ്ടാക്കാന്‍ തടവുകാരെ അനുവദിക്കുന്നത് ആദ്യമാണെന്ന് ജയില്‍ സൂപ്രണ്ട് അല്‍ിക്ക സോനാര്‍ പറഞ്ഞു. തടവുകാര്‍ക്ക് രണ്ട് ദിവസത്തേക്ക് ഒരു എന്‍ജിഒ പരിശീലനം നല്‍കി, ഇപ്പോള്‍ അവര്‍ സ്വയം നിറങ്ങള്‍ ഉണ്ടാക്കുന്നു. താമസിയാതെ ഇവ പുറത്ത് വില്‍ക്കും.

'ജയില്‍ വളപ്പിലെ ജൈവ പച്ചക്കറികളും പഴങ്ങളും പൂക്കളും ഭരണസമിതിയാണ് തടവുകാര്‍ക്ക് നല്‍കുന്നത്.
ഞങ്ങള്‍ തടവുകാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നു, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ചുരുങ്ങിയ ചെലവില്‍ അവര്‍ക്ക് ഉപജീവനം കണ്ടെത്താനാകും,' സോനാര്‍ ചൂണ്ടിക്കാട്ടി.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വനിതാ തടവുകാരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന ഇത്തരം കഴിവുകള്‍ അവരെ പരിശീലിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും നിര്‍ദേശം അനുസരിച്ചാണ് ഇത്തരം പരിപാടികള്‍ ചെയ്യുന്നതെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.

Keywords: News, National, India, Madhya Pradesh, Prisoners, Holi, Festival, Vegetable, Organic Holi: Indore Central Jail's women inmates prepare herbal colours from fruits, vegetables and flowers

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?