ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍, എന്തുകൊണ്ട്? ഗവേഷകരുടെ വെളിപ്പെടുത്തല്‍


ബ്രസല്‍സ്: (www.kvartha.com 21.03.2022) ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അടിയന്തര ചികിത്സ പുരുഷന്മാര്‍ക്ക് ലഭിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പഠനം വ്യക്തമാക്കുന്നു. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ (ഇഎസ്ഇ) ശാസ്ത്ര കോണ്‍ഗ്രസായ അക്യൂട് കാര്‍ഡിയോവാസ്‌കുലര്‍ കെയര്‍ 2022-ല്‍ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

'ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹൃദയ സ്തംഭനം (cardiogenic shock ) ഉണ്ടായപ്പോള്‍ സമാനമായ ക്ലിനികല്‍ പ്രത്യേകതകള്‍ ഉണ്ടായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി,' ഡെന്മാര്‍കിലെ റിഗ്‌ഷോസ്പിറ്റലെറ്റിലെ കോപന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ഡോ. സാറാ ഹോള്‍ പറഞ്ഞു.

ഇതൊരു മുന്‍കാല പഠനമായതിനാല്‍ ഹൃദയ സ്തംഭനം ഉണ്ടായസമയത്ത് ഡോക്ടര്‍മാര്‍ ചില ചികിത്സാ തീരുമാനങ്ങള്‍ എടുത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പ്രയാസമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നുണ്ടെന്നും ഹൃദയ സ്തംഭനം ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കുമെന്ന് പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യുന്നതിനും ആവശ്യമായ ഓക്സിജന്‍ നല്‍കുന്നതിനും പെട്ടെന്ന് ഹൃദയത്തിന് കഴിയാതെ വരുന്നത് കൊണ്ട് ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണ് ഹൃദയ സ്തംഭനം (കാര്‍ഡിയോജനിക് ഷോക്). ഇത് സാധാരണയായി വലിയ ഹൃദയാഘാതം മൂലമാണ് ഉണ്ടാകുന്നത്. ഹൃദ് രോഗികളില്‍ 10 ശതമാനത്തിനും ഹൃദയസ്തംഭനം ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു.

News, World, International, Health, Health and Fitness, Woman, Man, Death,Study, Women more likely to die after heart attack than men: Study


ഹൃദയസ്തംഭനം വന്നവരില്‍ പകുതു പേര്‍ മാത്രമേ രക്ഷപെട്ടിട്ടുള്ളൂ. ഹൃദയാഘാതവും ഹൃദയ സ്തംഭനവും ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ചികിത്സയും, രണ്ടിനെയും അതിജീവിക്കുകയും ചെയ്യുന്നതിലെ വ്യത്യാസം കണ്ടെത്താനാണ് ഗവേഷണം നടത്തിയത്.

2010 നും 2017 നും ഇടയില്‍ തുടര്‍ച്ചയായി ചികിത്സതേടിയ രോഗികളിലാണ് പഠനം നടത്തിയത്. ഡാനിഷ് ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേര്‍ക്ക് ഹൃദയ സ്തംഭനം ചികിത്സ നല്‍കുന്ന രണ്ട് പ്രത്യേക കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാ മുതിര്‍ന്നവരെയും പഠനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. രോഗിയുടെ സ്വഭാവസവിശേഷതകള്‍, ചികിത്സ, 30 ദിവസത്തെ മരണനിരക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മെഡികല്‍ രേഖകളില്‍ നിന്ന് പ്രത്യേകം വേര്‍തിരിച്ചെടുത്താണ് പഠനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു.

Keywords: News, World, International, Health, Health and Fitness, Woman, Man, Death,Study, Women more likely to die after heart attack than men: Study

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?