കാവ്യാമാധവന്റെ ലക്ഷ്യ ബുടീകില്‍ തീപിടുത്തം; കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് വിലയിരുത്തല്‍
കൊച്ചി: (www.kvartha.com 09.03.2022) സിനിമാ താരം കാവ്യാമാധവന്റെ ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബുടീകില്‍ തീപിടുത്തം. പുലര്‍ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിന് കാരണം ഷോര്‍ട് സര്‍ക്യൂടെന്നാണ് പ്രാഥമിക നിഗമനം. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണം.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുടീക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുടീക് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തല്‍
രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുടീകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. എന്നാല്‍ ബുടീകിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു.
Powered by Info News For You
Comments
Post a Comment