മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: (www.kasargodvartha.com 20.03.2022) ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍കാലിക ഗാലറി തകര്‍ന്ന് വീണ് അപകടം. ഗാലറിയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. മലപ്പുറം വണ്ടൂരിന് സമീപം പൂങ്ങോട് മൈതാനത്താണ് അപകടം. സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് മത്സരം നടക്കുന്നതിനിടെയാണ് സംഭവം.

യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. 2000ലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകര്‍ന്നു വീണത്. 

News, Kerala, State, Malappuram, Football, Accident, Injured, Hospital, Top-Headlines, Temporary Football gallery collapses in Malappuram


കളികാണാന്‍ നിരവധിപ്പേര്‍ എത്തിയതോടെ താല്‍കാലിക ഗാലറി തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. മത്സരം തുടങ്ങി കഴിഞ്ഞ് അധികം വൈകാതെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരിക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗാലറി തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Keywords: News, Kerala, State, Malappuram, Football, Accident, Injured, Hospital, Top-Headlines, Temporary Football gallery collapses in Malappuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?