'മുഖ്യമന്ത്രിയാകാന്‍ ഞാന്‍ യോഗ്യന്‍'; തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ചത് താനാണെന്നും എല്ലാം പാര്‍ടി തീരുമാനിക്കട്ടെയെന്നും പ്രമോദ് സാവന്ദ്

പനാജി: (www.kvartha.com 13.03.2022) ഗോവ മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന പരാമര്‍ശവുമായി ബിജെപി നേതാവ് പ്രമോദ് സാവന്ദ്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ചത് താനാണെന്നും പാര്‍ടിക്ക് വലിയ വിജയം നേടാനായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്നും ഇനിയെല്ലാം പാര്‍ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജ തീയതി തീരുമാനിക്കാനാണ് ധാരണ. മുന്‍ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും പരിഗണനയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത കൂടുതലെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

News, Goa, Chief Minister, Election, Result, BJP, Politics, Pramod Sawant, Party, Pramod Sawant confident about continuing as Goa Chief Minister.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രമോദ് സാവന്ത് പനാജിയിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയിരുന്നു. സാവന്ത് ഇപ്പോള്‍ ഗോവയുടെ ഇടക്കാല മുഖ്യമന്ത്രിയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ സാവന്ത് കാവല്‍ മുഖ്യമന്ത്രിയായി തുടരും.

Keywords: News, Goa, Chief Minister, Election, Result, BJP, Politics, Pramod Sawant, Party, Pramod Sawant confident about continuing as Goa Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?