അശ്ലീല സന്ദേശമയച്ചെന്നും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ഥിനിയുടെ പരാതി; കോഴിക്കോട് സര്‍വകലാശാല ഇൻഗ്ലിഷ് വിഭാഗം അധ്യാപകനെ പുറത്താക്കി

കോഴിക്കോട്: (www.kvartha.com 17.03.2022) വിദ്യാര്‍ഥിനിയുടെ പീഡന പരാതിയെ തുടര്‍ന്ന് ഇൻഗ്ലിഷ് വിഭാഗം അധ്യാപകനെ പുറത്താക്കാന്‍ കാലികറ്റ് സര്‍വകലാശാല സിന്‍ഡികേറ്റിന്റെ തീരുമാനം. ഇൻഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് ജോലിയില്‍ നിന്ന് നീക്കിയത്. പരാതിയെ തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു.

ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ചെന്നും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഇയാള്‍ക്കെതിരെ അന്വേഷണ സമിതിക്ക് മുന്നില്‍ പേരുവെളിപ്പെടുത്താത്ത മറ്റ് പെണ്‍കുട്ടികളും പരാതി നല്‍കിയിരുന്നു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Kozhikode, News, Kerala, Calicut University, Teacher, Student, Girl, Complaint, Molestation, Case, Police, Arrest, Arrested, Calicut university professor fired after complaint of student.

Keywords: Kozhikode, News, Kerala, Calicut University, Teacher, Student, Girl, Complaint, Molestation, Case, Police, Arrest, Arrested, Calicut university professor fired after complaint of student.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?