പീഡനകേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായി പൊലീസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: (www.kvartha.com 08.03.2022) പീഡനകേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന്‍ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിയുമൊത്ത് ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Powered by Info News For You
അതിജീവിതയുടെ രഹസ്യമൊഴി ചൊവ്വാഴ്ച മജിസ്‌ട്രേട്ടിന് മുമ്പില്‍ രേഖപ്പെടുത്തും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള ഒരുക്കത്തിലാണെന്നും പൊലീസ് പറഞ്ഞു. യുവതി പരാതി നല്‍കിയ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും പീഡനം നടന്നത് തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്‌ലാറ്റിലാണ്.
ഇതിനാല്‍ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പൊലീസിന് കൈമാറും. ലിജുവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. പരാതി നല്‍കിയ യുവതി ലിജുവുമായുള്ള ബന്ധത്തെപ്പറ്റിയും താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെപ്പറ്റിയും ചൊവ്വാഴ്ച സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താന്‍ സഹകരിച്ചിരുന്നുവെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kochi, News, Kerala, Arrest, Arrested, Molestation, Police, Crime, Complaint, Woman, Liju Krishna, Police says film director Liju Krishna pleads guilty.
Powered by Info News For You
Comments
Post a Comment