ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈകോടതി വിധി ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍; ബെംഗ്‌ളൂറു നഗരത്തില്‍ നിരോധനാജ്ഞ

ബെംഗ്‌ളൂറു: (www.kasargodvartha.com 15.03.2022) ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈകോടതി വിധി ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക. 11 ദിവസത്തെ തുടര്‍ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25ന് കേസ് വിധി പറയാന്‍ മാറ്റിവച്ചതായിരുന്നു. വിദ്യാര്‍ഥികള്‍ നല്‍കിയ വിവിധ ഹര്‍ജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുന്നത്.

അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് ബെംഗ്‌ളൂറു നഗരത്തില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍, ആഹ്ലാദ പ്രകടനങ്ങള്‍, കൂടി ചേരലുകള്‍ എന്നിവ വിലക്കിയിട്ടുണ്ട്. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്ന നിലപാടാണ് സര്‍കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Bengaluru, News, National, Top-Headlines, High-Court, Ban, School, Students, Hijab, Government, Karnataka, Hijab Ban: Karnataka High Court Full Bench To Pronounce Judgment On Students' Plea today.

യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതാണ് ഹിജാബ് വിവാദത്തിന് വഴിവച്ചത്.

Keywords: Bengaluru, News, National, Top-Headlines, High-Court, Ban, School, Students, Hijab, Government, Karnataka, Hijab Ban: Karnataka High Court Full Bench To Pronounce Judgment On Students' Plea today.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?