ഡോക്ടര്‍ക്കെതിരെ വിചിത്രമായ കേസ്: കോവിഡ് രോഗിയായ പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ കോടതി ഉത്തരവ് ഇങ്ങനെ
മുംബൈ: (www.kvartha.com 28.03.2022) കോവിഡ് രോഗിയായ പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ഡോക്ടര്‍ കുറ്റവിമുക്തനായി. വിചിത്രമായ സംഭവം നടന്നത് മുംബൈയിലാണ്. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് വോകാര്‍ഡ് ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ പ്രവേശിപ്പിച്ച തന്നെ 2020 മെയ് ഒന്നിന് ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇരയുടെ പരാതി. ആശുപത്രിയില്‍ പരാതി എഴുതി നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് അഗ്രിപാഡ പൊലീസിലും ഇര മൊഴി നല്‍കി. മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് സംഭവത്തിന് ഒരു ദിവസം മുമ്പ് മാത്രം ജോലിയില്‍ പ്രവേശിച്ച ഡോക്ടറുടെ സേവനം ആശുപത്രി അവസാനിപ്പിച്ചിരുന്നു. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വസതിയില്‍വച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
എന്നാല്‍ വിചാരണയ്ക്കിടെ ഇര മലക്കം മറിഞ്ഞു. പരിശോധിക്കാനെത്തിയ ഡോക്ടര്‍ തന്റെ ശരീരത്തില്‍ അസാധാരണമായി സ്പര്‍ശിച്ചെന്ന മൊഴി ഇര തള്ളിക്കളഞ്ഞു. പിപിഇ കിറ്റില്‍ ഒരു ഡോക്ടറെ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. കോടതിയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങളും പറഞ്ഞില്ല. മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയില്‍ പറഞ്ഞിരുന്നതുപോലെ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം നിഷേധിക്കുകയും ചെയ്തു.
എച്ആര്‍ മേധാവി സാക്ഷിയായി മൊഴി നല്‍കുകയും ഡോക്ടര്‍ കുറ്റം സമ്മതിച്ചതായി രേഖാമൂലം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പരിശോധിച്ചപ്പോള്‍ രേഖ വിശ്വസിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ഇരയുടെ മൊഴിയനുസരിച്ച്, പരിശോധിക്കാനെത്തിയ ഡോക്ടര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നതായി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രവീണ്‍ പി മോദി ഉത്തരവില്‍ വ്യക്തമാക്കി. എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കില്‍, കോവിഡിന്റെ കുതിച്ചുചാട്ടത്തിനിടെ പിപിഇ കിറ്റ് നീക്കം ചെയ്ത ശേഷം ആരെങ്കിലും ഇത്തരമൊരു പ്രവൃത്തി ചെയ്യുമോ എന്ന് സംശയം ജനിപ്പിക്കുന്നതായും മജിസ്‌ട്രേറ്റ് പറഞ്ഞു. തെളിവുകളും രേഖകളും പരിഗണിക്കുമ്പോള്‍ പ്രതി ഇരയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് വിശ്വാസിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment