നിയമസഭാ തെരഞ്ഞെടുപ്പ്; സ്ട്രോങ്ങ് റൂമുകള്‍ തുറന്ന് വോടെണ്ണല്‍ തുടങ്ങി; യുപിയില്‍ ബിജെപി മുന്നില്‍, തൊട്ടുപിന്നില്‍ എ സ് പി
ന്യൂഡെല്‍ഹി: (www.kvartha.com 10.03.2022) ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക ജനവിധി നിര്‍ണയിക്കുന്ന 690 മണ്ഡലങ്ങളിലെ വോടെണ്ണല്‍ തുടങ്ങി. രാവിലെ 8 മണി മുതലാണ് വോടെണ്ണല്‍ ആരംഭിച്ചത്. ആദ്യമെണ്ണിയത് പോസ്റ്റല്‍ വോടുകളാണ്. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യത്തെ അഞ്ച് അങ്കത്തട്ടുകള്‍. യുപിയില്‍ ബിജെപി മുന്നില്‍. തൊട്ടുപിന്നില്‍ എ സ് പി. പഞ്ചാബില്‍ കോണ്‍ഗ്രസിന് ആദ്യ ലീഡ്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് ലീഡ്.
ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോടെണ്ണല്‍ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ എഎപി ചരിത്ര വിജയം നേടും എന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വന്നേക്കുമെന്നാണ് പ്രവചനം. അതേസമയം മണിപ്പൂരില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് പല സര്‍വേകളുടെയും പ്രവചനം.
10 മണിയോടെ ചിത്രം ഏതാണ്ട് തെളിയുമെന്നുറപ്പാണ്. ഏഴ് ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 60.19 ശതമാനം പോളിംഗും, ഒറ്റഘട്ടമായി വോടെടുപ്പ് നടന്ന പഞ്ചാബില്‍ 71.91 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ യുപിയില്‍ ഒരു ശതമാനവും പഞ്ചാബില്‍ ആറ് ശതമാനവും കുറവാണ് വോടുകള്‍ രേഖപ്പെടുത്തിയത്. ചെറുസംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ 65 ശതമാനത്തിന് മുകളിലാണ് പോളിംഗ്. യുപിയിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലുമാണ് ബിജെപിയുടെ പ്രതീക്ഷ.
Powered by Info News For You
Comments
Post a Comment