കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പ്രദേശിക ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: (www.kvartha.com 13.03.2022) നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. പ്രാദേശികതലത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ചാങ്ചും നഗരത്തില്‍ വെള്ളിയാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെ ജിലിന്‍ നഗരത്തിലും ഭാഗിക ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

ഒരു കോടിയോളം ജനസംഖ്യയുള്ള നഗരത്തിലാണ് ഇപ്പോള്‍ കോവിഡ് വ്യാപിക്കുന്നതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ അധികൃര്‍ ഇവിടെ ഏര്‍പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ചൈനയില്‍ 588 പുതിയ കേസുകളാണ് റിപോര്‍ട് ചെയ്തത്.

Beijing, News, Gulf, World, Lockdown, China, COVID-19, Health, Report, Covid case, China Imposes Lockdown due to covid surge.

വ്യാഴാഴ്ച ഇത് 555 ആയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത കേസുകളുടെ എണ്ണം 814ല്‍ നിന്ന് 1,048 ആയി. ഇവയെ ചൈന കോവിഡ് കേസുകളായി പരിഗണിക്കാറില്ല. വെള്ളിയാഴ്ച റിപോര്‍ട് ചെയ്ത പുതിയ കേസുകളില്‍ 476 എണ്ണം പ്രാദേശികതലത്തില്‍ പടര്‍ന്നുണ്ടായതാണെന്ന് ദേശീയ ആരോഗ്യ കമീഷന്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: Beijing, News, Gulf, World, Lockdown, China, COVID-19, Health, Report, Covid case,  China Imposes Lockdown due to covid surge.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?