ഓണ്‍ലൈന്‍ കാമുകന്‍മാരെ കണ്ണടച്ച് വിശ്വസിക്കരുത്; വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ 8.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

പൂനെ: (www.kvartha.com 27.03.2022) ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഏറ്റവും അവസാനം, നെതര്‍ലന്‍ഡ്‌സില്‍ താമസിക്കുന്ന ഡോക്ടറാണെന്ന് അവകാശപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ പൂനെയിലുള്ള യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി 8.2 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വക്കാട് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ഡോക്ടറായ 'ആരവ് മഹിപ്' എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പരാതിക്കാരിയായ യുവതിയെ കഴിഞ്ഞ മാസം ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും യുവതിയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ഒരു സമ്മാനപ്പൊതി അയച്ചതായി തട്ടിപ്പുകാരന്‍ യുവതിയോട് പറഞ്ഞിരുന്നു. പിന്നീട്, പൂജ ശര്‍മ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സ്ത്രീ പരാതിക്കാരിയായ യുവതിയെ വിളിച്ചു. തുടര്‍ന്ന് സമ്മാനപ്പൊതി ഡെല്‍ഹിയിലെ കസ്റ്റംസ് ഡിപാര്‍ട്‌മെന്റ് പിടിച്ചെടുത്തെന്നും അത് സ്വീകരിക്കുന്നതിന് കുറച്ച് പണം നല്‍കണമെന്നും ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

Pune, News, National, Crime, Woman, Complaint, Police, Case, Online, Fraud, Pune: Online fraudster cheats woman of Rs 8.2 lakh

'പൂജാ റായ്', 'ലിജാനോ' എന്നീ പേരുകളിലുള്ള രണ്ട് വ്യത്യസ്ത ബാങ്ക് അകൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. ഒന്നിലധികം ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പരാതിക്കാരി ഈ ബാങ്ക് അകൗണ്ടുകളിലേക്ക് മൊത്തം 8,21,800 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു സമ്മാനവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച യുകെ സ്വദേശിനി മുംബൈയിലെ മറ്റൊരു യുവാവിനെ സമാനമായ രീതിയില്‍ വഞ്ചിച്ചിരുന്നു. ഓണ്‍ലൈനിലൂടെ യുവാവുമായി അടുത്ത ശേഷം, താനും അമ്മയും അവധി ആഘോഷിക്കാനായി ഇന്‍ഡ്യയിലേക്ക് വരുകയാണെന്ന് പറഞ്ഞു. വിമാന ടികറ്റും ഓണ്‍ലൈനിലൂടെ അയച്ചുകൊടുത്ത് യുവാവിനെ വിശ്വാസത്തിലെടുത്തു. ഡെല്‍ഹിയില്‍ വിമാനമിറങ്ങിയ യുവതി കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആരെയോ കൊണ്ട് യുവാവിനെ വിളിക്കുകയും പാഴ്സല്‍ സ്വീകരിക്കാനെന്ന് പറഞ്ഞ രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പൂനെയിലെ യുവതിയും തട്ടിപ്പിനിരയായത്.

Keywords: Pune, News, National, Crime, Woman, Complaint, Police, Case, Online, Fraud, Pune: Online fraudster cheats woman of Rs 8.2 lakh.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?