മധ്യ യുക്രൈനിലെ വിനിട്‌സ്യ വിമാനത്താവളം റഷ്യ തകര്‍ത്തു; പതിച്ചത് 8 റോകറ്റുകള്‍
കീവ്: (www.kvartha.com 07.03.2022) മധ്യ യുക്രൈനിലെ വിനിട്‌സ്യ വിമാനത്താവളം റഷ്യ തകര്‍ത്തതായി റിപോര്‍ട്. വിമാനത്താവളത്തില്‍ എട്ടു റോകറ്റുകള്‍ പതിച്ചെന്നും വിമാനത്താവളം പൂര്‍ണമായും നശിച്ചന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലെന്‍സ്‌കി അറിയിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 11 ദിവസമാകുമ്പോള്‍ ഒട്ടേറെ നഗരങ്ങളും എയര്‍ബേസുകളും ഷെലാക്രമണത്തില്‍ തകര്‍ന്നു.
അതേസമയം റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രൈനിനെ വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം സെലെന്‍സ്‌കി വീണ്ടും ഉന്നയിച്ചു. സ്വയം പ്രതിരോധിക്കാന്‍ യുക്രൈന് എയര്‍ക്രാഫ്റ്റുകള്‍ നല്‍കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ തള്ളിയിരുന്നു. പ്രഖ്യാപനം, പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നാണ് നാറ്റോയുടെ നിലപാട്.
Powered by Info News For You

Keywords: News, Ukraine, Airport, Rocket attack, President, Ukraine As 8 Russian Rockets Destroy Airport.
Powered by Info News For You
Comments
Post a Comment