'സ്‌കൂളിൽ നിന്നും എത്തിയപ്പോൾ ബാഗിൽ വാച്'; 7 വയസുകാരനെ പിതാവ് കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.03.2022) സ്കൂളിൽ നിന്നും വന്നപ്പോൾ ബാഗിൽ വാച് കണ്ടതിനെ തുടർന്ന് ഏഴുവയസുകാരനെ പിതാവ് മുറിയിൽ പൂട്ടി കൈകാലുകൾ കെട്ടിയിട്ട് ക്രൂരരമായി മർദിച്ചതായി പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ഞായറാഴ്ച നടന്ന സംഭവം കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പുറം ലോകമറിഞ്ഞത്. തുടർന്ന് വനിതാ ശിശു വികസന ഉദ്യോഗസ്ഥർ വിവരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചു. ചൊവ്വാഴ്ച കുട്ടിയുടെയും പിതാവിന്റെയും മൊഴികൾ വെള്ളരിക്കുണ്ട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാച് ധരിക്കാതെ സ്കൂളിൽ പോയ കുട്ടി തിരിച്ചു വന്നപ്പോൾ സ്കൂൾ ബാഗിൽ വാച് കണ്ടതാണ് പിതാവിനെ പ്രകോപിതനാക്കിയത് എന്ന് പറയുന്നു. കുട്ടിയുടെ കൈകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വനിതാ ശിശു വികസന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം അംഗൻവാടി അധ്യാപിക കുട്ടിയെ വീട്ടിൽ ചെന്ന് കാണുകയും വിവരങ്ങൾ തേടുകയും ചൈൽഡ് ലൈൻ ഉൾപെടെയുള്ളവരെ അറിയിക്കുകയും ചെയ്തതായി ഐസിഡിഎസ് സൂപർ വൈസർ പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസും സംഭവത്തിൽ അന്വേഷണം നടത്തി വരുന്നു.
Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, School, Father, Child, Complaint, Assault, Attack, Police, Investigation, Hospital, Teacher, Assault complaint; police investigates.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment