ഡെല്‍ഹിയിലെ ഗോകല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ 7 മരണം; 60 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 12.03.2022) ഡെല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും 60 കുടിലുകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അപകടം. കുടിലുകള്‍ക്ക് തീ പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നു മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്ന് പുലര്‍ചെ നാല് മണിയോടെയാണ് അഗ്നിശമനസേന തീ അണച്ചത്.

New Delhi, News, National, Fire, Death, Injured, Hospital, Treatment, 7 Dead In Major Fire At Delhi's Gokalpuri, 60 Huts Burnt

സംഭവത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ദുഃഖം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: New Delhi, News, National, Fire, Death, Injured, Hospital, Treatment, 7 Dead In Major Fire At Delhi's Gokalpuri, 60 Huts Burnt.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?