6 ദിവസത്തിനുശേഷം ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബം

മെല്‍ബണ്‍: (www.kvartha.com 11.03.2022) ഓസ്‌ട്രേലിയല്‍ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തിച്ചു. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷമാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോകില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. 

വോണിന്റെ സംസ്‌കാരച്ചടങ്ങ് എന്ന് നടത്തുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. മെല്‍ബണില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

News, World, Australia, Shane Warne, Cricket, Player, Sports, Funeral, Dead Body, Shane Warne's body arrives back in Australia


തായ് ലന്‍ഡിലെ ആഡംബര റിസോര്‍ട് വിലയില്‍ മാര്‍ച് നാലിന് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 52 വയസ് മാത്രമായിരുന്നു പ്രായം. 

Keywords: News, World, Australia, Shane Warne, Cricket, Player, Sports, Funeral, Dead Body, Shane Warne's body arrives back in Australia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?