കാനഡയില്‍ വാഹനാപകടം: 5 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു; അനുശോചനം രേഖപ്പെടുത്തി ഇന്‍ഡ്യന്‍ ഹൈകമീഷണര്‍
ഒടാവ: (www.kvartha.com 14.03.2022) കാനഡയിലെ ടോറന്റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട വിവരം കാനഡയിലെ ഇന്‍ഡ്യന്‍ ഹൈകമീഷണര്‍ അജയ് ബിസാരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും അജയ് ബിസാരിയ അറിയിച്ചു. മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കാനഡയിലെ ഇന്‍ഡ്യന്‍ ഹൈകമീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.
ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെപ്പറ്റി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: News, World, International, Canada, Accidental Death, Accident, Students, Indian, Death, 5 Indian Students Killed In Road Crash Near Canada's TorontoHeart-breaking tragedy in Canada: 5 Indians students passed away in an auto accident near Toronto on Saturday. Two others in hospital. Deepest condolences to the families of the victims. @IndiainToronto team in touch with friends of the victims for assistance. @MEAIndia
— Ajay Bisaria (@Ajaybis) March 14, 2022
Powered by Info News For You
Comments
Post a Comment