വീട്ടുമുറ്റത്ത് മോഷ്ടിച്ച 500 ലധികം സൈകിളുകൾ; ശേഖരം ഗൂഗിൾ എർതിലും ദൃശ്യമായി; 54 കാരൻ പിടിയിൽ
ലൻഡൻ: (www.kvartha.com 26.03.2022) വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന മോഷ്ടിച്ച 500-ലധികം സൈകിളുകളുമായി യുകെയിൽ 54 കാരൻ പിടിയിൽ. ഓക്സ്ഫോർഡിലെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സൈകിളുകൾ ഒരു മലയായി രൂപപ്പെടുകയും ഗൂഗിൾ എർതിൽ കാണാൻ കഴിയുന്ന തരത്തിൽ വളർന്നതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
വ്യാഴാഴ്ച സ്ഥലത്ത് പൊലീസ് നടത്തിയ റെയ്‌ഡിൽ സൈകിളുകളുടെ ശേഖരം കണ്ടെടുത്തതായി ഡെയ്‌ലി മെയിൽ റിപോർട് ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റിപോർടുകൾ പ്രകാരം നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു, പിന്നീട് അന്വേഷണത്തിന് വിധേയനായി വിട്ടയച്ചു.
ഇയാൾ ഒരു ദശാബ്ദത്തോളമായി അവിടെ ഉണ്ടെന്ന് പ്രദേശവാസിയായ കോളിൻ ബട്ട്‌ലർ പറഞ്ഞു. 'നാലു വർഷം മുമ്പാണ് ഞാൻ അദ്ദേഹത്തിന്റെ സൈകിൾ ശേഖരം ശ്രദ്ധിക്കാൻ തുടങ്ങിയത്. ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ആഫ്രികയിലേക്ക് ദരിദ്രരായ കുട്ടികൾക്കായി അയയ്‌ക്കുമെന്ന് പറഞ്ഞു', ബട്ലർ കൂട്ടിച്ചേർത്തു.
സൈകിളിന്റെ യഥാർത്ഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. 'മോഷ്ടിച്ചതായി കരുതപ്പെടുന്ന ധാരാളം സൈകിളുകൾ വസ്തുവിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ സൈകിളുകളുടെ ഉടമസ്ഥാവകാശം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ', തെംസ് വാലി പൊലീസ് വക്താവ് പറഞ്ഞു.
< !- START disable copy paste -->
Powered by Info News For You

Keywods: Man Arrested After 500 Stolen Bikes Are Discovered In His Back Garden, They Were Even Visible On Google Earth, International, London, News, Top-Headlines, Man, Arrested, Bike, Robbery, Police, Arrest, Report.
Powered by Info News For You
.jpg)
Comments
Post a Comment