കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്‌തെന്ന കുറ്റത്തിന് 50 കാരനായ ക്ഷേത്ര പൂജാരി അറസ്റ്റില്‍

തമിഴ്നാട്: (www.kvartha.com 05.03.2022) കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്‌തെന്ന കുറ്റത്തിന് 50 കാരനായ ക്ഷേത്ര പൂജാരി അറസ്റ്റില്‍. തമിഴ്നാട് മടത്തുകുളം സ്വദേശിയായ പൂജാരിയെ ഉദുമല്‍പേട് ഓള്‍ വനിതാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

യുഎസ് ആസ്ഥാനമായുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) സൈബര്‍ ടിപ്ലൈന്‍ ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Tamil Nadu: 50-year-old priest arrested for uploading child illegal pictures, Chennai, News, Local News, Arrested, National


കുട്ടികളുടെ അശ്ലീല വീഡിയോ ഫേസ്ബുകില്‍ അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച് എന്‍സിഎംഇസി സൈബര്‍ ടിപ്ലൈനില്‍ നിന്ന് അടുത്തിടെ തിരുപ്പൂര്‍ ജില്ലാ പൊലീസിന് റിപോര്‍ട് ലഭിച്ചതായി പൊലീസ് പറഞ്ഞു. റിപോര്‍ടില്‍ നല്‍കിയ ഐപി വിലാസത്തിന്റെ അടിസ്ഥാനത്തില്‍ മടത്തുകുളം താലൂകിലെ കാണിയൂരില്‍ നിന്ന് പൊലീസ് ആളെ കണ്ടെത്തി.

തുടര്‍ന്ന് ബുധനാഴ്ച ഉദുമല്‍പേട് ഓള്‍ വുമന്‍ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം വെങ്കിട്ടപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തിരുന്ന വി വൈത്യനാഥനെ അറസ്റ്റുചെയ്തുവെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ കുറ്റസമ്മതത്തെ തുടര്‍ന്ന്, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമ(പോക്സോ)ത്തിലെയും വിവര സാങ്കേതിക നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Keywords: Tamil Nadu: 50-year-old priest arrested for uploading child illegal pictures, Chennai, News, Local News, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?