5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനിടെ 'മരവിപ്പിക്കപ്പെട്ട' ഇന്ധന വില 4 മാസത്തിന് ശേഷം വര്‍ധിപ്പിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 22.03.2022) അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനിടെ 'മരവിപ്പിക്കപ്പെട്ട' ഇന്ധന വില നാല് മാസത്തിന് ശേഷം വര്‍ധിച്ചു. രാജ്യത്ത് 137 ദിവസത്തിനുശേഷമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപോര്‍ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ വര്‍ധനവ്. ഇന്ധനവിലയിലെ പുതിയ മാറ്റം മാര്‍ച് 22നു രാവിലെ ആറ് മുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡീലര്‍മാരെ അറിയിച്ചിരുന്നു.
ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ എന്ന റെകോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്‍ഡ്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.
2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. നിലവില്‍, കൊച്ചിയില്‍ പെട്രോള്‍ വില 104.31 ആയിരുന്നത് 87 പൈസ വര്‍ധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വര്‍ധിച്ച് 92.40 രൂപയായി.
Powered by Info News For You
Comments
Post a Comment