ഇടുക്കിയില്‍ 45 കാരി വെട്ടേറ്റ് മരിച്ചു; കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്


വാഴക്കുളം: (www.kvartha.com 11.03.2022) ഇടുക്കിയില്‍ 45 കാരി നടുറോഡില്‍ വെട്ടേറ്റ് മരിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സഹോദരി ഭര്‍ത്താവ് ശംസുദീന്‍ (60) വാഴക്കുളം പൊലീസില്‍ കീഴടങ്ങി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐടിസി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴിയാണ് കൊലപാതകം. വഴിയില്‍ കാത്തുനിന്ന ശംസുദ്ദീന്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.

News, Kerala, State, Idukki, Crime, Killed, Police, Police Station, Clash, 45 Year Old Woman Killed in Vazhakkulam


തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഹലീമ പ്രാണരക്ഷാര്‍ഥം അടുത്ത വീട്ടിലേക്ക് ഓടി കയറിയെങ്കിലും അവശയായി വീഴുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്നതിനാല്‍ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടുംബവഴക്കാണെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Idukki, Crime, Killed, Police, Police Station, Clash, 45 Year Old Woman Killed in Vazhakkulam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?