'രാത്രിയില്‍ മകനും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിട്ടു'; 4 പേര്‍ക്ക് ദാരുണാന്ത്യം, പിതാവ് കസ്റ്റഡിയില്‍

ഇടുക്കി: (www.kvartha.com 19.03.2022) തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ശീബ, മക്കളായ മെഹര്‍, അസ്‌ന, എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയില്‍ ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ ഹമീദ് വീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് വ്യക്തമാക്കി. ഹമീദ് പെട്രോള്‍ വീട്ടില്‍ കരുതിയിരുന്നു. തീയണയ്ക്കതിരിക്കാന്‍ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴിക്കിവിട്ടുവെന്നുമാണ് നിഗമനം. നാട്ടുകാരാണ് തീയണച്ചത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.

News, Kerala, Police, House, Father, Custody, Crime, Death, Family, Fire, Idukki, Thodupuzha, Four-member family found dead in Idukki.

Keywords: News, Kerala, Police, House, Father, Custody, Crime, Death, Family, Fire, Idukki, Thodupuzha, Four-member family found dead in Idukki.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?