വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 4 കിലോ കഞ്ചാവുമായി കോഴിക്കോട് 2 പേര്‍ പിടിയില്‍

കോഴിക്കോട്: (www.kasargodvartha.com 19.03.2022) വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് കുഡ്ഡലോര്‍ സ്വദേശി മുരുകന്‍, കോഴിക്കോട് സൗത് ബീച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

പൊലീസ് പറയുന്നത് ഇങ്ങനെ: കഞ്ചാവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് പ്രതികള്‍. കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓടോറിക്ഷയിലാണ് പ്രതികള്‍ വന്നിരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ മജീദ്. ആന്ധ്രയില്‍ നിന്നും ലഹരികടത്തുകാര്‍ തമിഴ്‌നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തില്‍പെട്ട പ്രധാനിയാണ് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍.

വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷിചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങി കേരളത്തില്‍ 32000 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. മൊത്തവിപണനക്കാരില്‍ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്‌ളാസ്റ്റിക് പൗചുകളിലാക്കി 300 മുതല്‍ 500 രൂപവരെ ഈടാക്കിയാണ് വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ പൗചുകളിലാക്കി വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

News, Kerala, State, Kozhikode, Drugs, Top-Headlines, Ganja Seized, Ganja, Police, Arrest, Accused, Two arrested with four kg marijuana in Kozhikode


ഡന്‍സാഫും എലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പൂളാടിക്കുന്ന് ജംക്ഷന് സമീപത്തുവച്ച് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്. എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സായൂജ്, എസ് ഐ മാരായ രാജീവ്, സന്ദീപ് എ എസ് ഐ മാരായ പ്രകാശന്‍ സുരേഷ് ഡന്‍സാഫ് അംഗങ്ങളായ എ എസ് ഐ മനോജ് എടയിടത്ത്, സി പി ഒ സിനോജ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ പ്രശാന്ത്കുമാര്‍, ശാഫി പറമ്പത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് ഇത്തരം കേസില്‍ പെട്ടവരെയും മയക്കുമരുന്ന് മാഫിയയുമായി ബന്ധംപുലര്‍ത്തുന്നവരെയും നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും നീരീക്ഷണം ശക്തമാക്കാന്‍ ഡെപ്യൂടി പൊലീസ് കമീഷണര്‍ ആമോസ് മാമ്മന്‍ ഐ പി എസ് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ ഫോഴ്‌സ്‌ന് നിര്‍ദേശം നല്‍കിയിരുന്നു. ആന്റി നാര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ജയകുമാറിനാണ് ഡന്‍സാഫിന്റെ ചുമതല.

Keywords: News, Kerala, State, Kozhikode, Drugs, Top-Headlines, Ganja Seized, Ganja, Police, Arrest, Accused, Two arrested with  four kg marijuana in Kozhikode



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?