ലൈംഗികാതിക്രമം നടത്തിയതായി പരാതി; വിവാഹ മേകപ് ആര്‍ടിസ്റ്റിനെതിരെ 3 കേസ്
കൊച്ചി: (www.kvartha.com 12.03.2022) വിവാഹ മേകപിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മേകപ് ആര്‍ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ ആവശ്യങ്ങള്‍ക്കായി മേകപിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയില്‍ എറണാകുളം ജില്ലകാരനായ അനീസ് അന്‍സാരിക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് യുവതികള്‍ അനീസ് അന്‍സാരിക്കെതിരെ മീടു (Me too) പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമീഷനര്‍ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാള്‍ ദുബൈയിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവതികളുടെ പരാതി.
Powered by Info News For You

ഒരാഴ്ച മുമ്പ് സെലിബ്രിറ്റി ടാറ്റൂ കലാകാരന്‍ പി എസ് സുജീഷിനെതിരായ മീടൂ പരാതികള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അനീസിനെതിരെയും സമാനമായ ആരോപണങ്ങളുമായി യുവതികള്‍ രംഗത്തുവന്നത്. അതേസമയം അറസ്റ്റിലായ സുജീഷിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. തെളിവെടുപ്പു പൂര്‍ത്തിയായതായി പൊലീസ് പറഞ്ഞു.
Keywords: Kochi, News, Kerala, Marriage, Wedding, Complaint, Crime, Molestation, Police, Case, Complaint of molestation during wedding makeup; Case against makeup artist.
Keywords: Kochi, News, Kerala, Marriage, Wedding, Complaint, Crime, Molestation, Police, Case, Complaint of molestation during wedding makeup; Case against makeup artist.
Powered by Info News For You
Comments
Post a Comment