'ഒരു ശവപ്പെട്ടിയിലാക്കുകയോ പൊതിയുകയോ പോലും ചെയ്തില്ല'; ട്രെയിനില്‍ മരിച്ചയാളുടെ മൃതദേഹം മറ്റ് യാത്രകാര്‍ക്കൊപ്പം കൊണ്ടുപോയത് 300 കിലോമീറ്റര്‍; വിവാദമായതോടെ പുലിവാല് പിടിച്ച് ജീവനക്കാര്‍, അന്വേഷണം ആരംഭിച്ചു
മീററ്റ്: (www.kvartha.com 04.03.2022) ട്രെയിനില്‍ മരിച്ചയാളുടെ മൃതദേഹം മറ്റ് യാത്രകാര്‍ക്കൊപ്പം കൊണ്ടുപോയത് 300 കിലോമീറ്റര്‍, സംഭവം വിവദമായതോടെ പുലിവാല് പിടിച്ച് ജീവനക്കാര്‍. ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ മരണമടഞ്ഞ 40 കാരന്റെ മൃതദേഹം മറ്റ് യാത്രക്കാര്‍ക്കൊപ്പം മീററ്റില്‍ നിന്ന് ലുധിയാനയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചതാണ് വിവാദമായത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
മോഗയിലെ രണ്‍ബീര്‍ സിങ്ങിന്റെ മൃതദേഹം മറ്റ് യാത്രകാര്‍ക്കൊപ്പം അതേ ബര്‍തില്‍ ലുധിയാനയിലേക്ക് കൊണ്ടുവരാന്‍ റെയില്‍വേ ജീവനക്കാര്‍ അനുവദിച്ചത് കടുത്ത അശ്രദ്ധയാണെന്ന ആരോപണം യാത്രക്കാരുള്‍പെടെ ഉയര്‍ത്തി.
ഭജനസംഘത്തിന്റെ ഭാഗമായിരുന്നു രണ്‍ബീര്‍, ഒരു മാസമായി മുംബൈയിലായിരുന്നു. മടങ്ങുമ്പോള്‍, മൂവരും മുംബൈയിലെ ബോറിവാലിയില്‍ നിന്ന് ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ കയറി. ട്രെയിന്‍ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍, രണ്‍ബീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, തുടര്‍ന്ന് ട്രാവലിംഗ് ടികറ്റ് എക്സാമിനര്‍ (ടിടിഇ) ആയ സന്ദീപ് ഗിലിനെ വിവരം അറിയിച്ചു.
ഗില്‍ റെയില്‍വേ ഹെല്‍പ് ലൈനിലേക്ക് വിളിക്കുകയും മീററ്റ് സ്റ്റേഷനില്‍ ഡോക്ടറെ ഏര്‍പാട് ആക്കുകയും ചെയ്തു. അവിടെവച്ച് റണ്‍ബീര്‍ മരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അതേ ട്രെയിനില്‍ മൃതദേഹം ബി-5 കമ്പാര്‍ടുമെന്റിലെ 69,72, 74 സീറ്റുകളില്‍ ലുധിയാനയിലേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചുവെന്നാണ് വിവരം.
അവിടെ നിന്ന് റോഡ് മാര്‍ഗം മോഗയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ മീററ്റ് റെയില്‍വേ അധികൃതരോട് അഭ്യര്‍ഥിച്ചു. പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം മറ്റ് യാത്രകാര്‍ക്കൊപ്പം ഒരേ സീറ്റില്‍ മൃതദേഹം കിടത്താന്‍ റെയില്‍വേ അധികൃതര്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് ലുധിയാനയിലെ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മൃതദേഹം ഒരു ശവപ്പെട്ടിയിലോ പൊതിഞ്ഞോ കൊണ്ടുപോകേണ്ടതായിരുന്നെന്നും എന്നാല്‍ ട്രെയിനിലെ അതേ സീറ്റിലാണ് മൃതദേഹം കിടത്തിയതെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. മരിച്ചയാളുമായി യാത്ര ചെയ്ത സംഘാംഗങ്ങള്‍ സ്‌ട്രെചര്‍ തിരയാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മൃതദേഹം കണ്ട റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് വിവരങ്ങള്‍ അന്വേഷിച്ചു, ഉടന്‍ ലുധിയാന സ്റ്റേഷനിലെ ഡെപ്യൂടി സ്റ്റേഷന്‍ സൂപ്രണ്ടിനെ വിവരമറിയിക്കുകയും ചെയ്തു.
മൃതദേഹം ഏറ്റുവാങ്ങാന്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ലുധിയാന സ്റ്റേഷനില്‍ എത്തിയിരുന്നു, എന്നാല്‍ മൃതദേഹം കൊണ്ടുപോകാന്‍ ഡെപ്യൂടി സ്റ്റേഷന്‍ സൂപ്രണ്ട് അവരെ അനുവദിച്ചില്ല, പകരം ജി ആര്‍ പിയെ അറിയിക്കുകയും നിയമനടപടികള്‍ പൂര്‍ത്തിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഡെപ്യൂടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ബല്‍റാം റാണ, ഇന്‍സ്പെക്ടര്‍ ജസ്‌കരന്‍ സിങ് എന്നിവരുള്‍പെടെ മുതിര്‍ന്ന ജി ആര്‍ പി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചു.
Powered by Info News For You
Comments
Post a Comment