വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പെടെ 3 പേര്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍; പിടികൂടിയത് 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍
ബെംഗ്‌ളൂറു: (www.kvartha.com 09.03.2022) വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പെടെ മൂന്ന് പേര്‍ ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. ബെംഗ്‌ളൂറു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23), കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് (23), കോയമ്പതൂര്‍ സ്വദേശിനി വിഷ്ണുപ്രിയ (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ: സിഗിലും വിഷ്ണുപ്രിയയും ദമ്പതികളാണ്, കുവെമ്പു ലേഔടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പ്രതികള്‍ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്‍പന നടത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിക്രമാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച് സംസ്ഥാനത്തുടനീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.
Powered by Info News For You
Comments
Post a Comment