പന്നിയുടെ ഹൃദയം ആദ്യമായി വച്ചുപിടിപ്പിച്ചയാള്‍ 2 മാസത്തിന് ശേഷം മരിച്ചു
വാഷിങ്ടന്‍: (www.kvartha.com 10.03.2022) പന്നിയുടെ ഹൃദയം ആദ്യമായി വച്ചുപിടിപ്പിച്ചയാള്‍ രണ്ട് മാസത്തിന് ശേഷം മരിച്ചു. ഡേവിഡ് ബെനറ്റ് (57) എന്നയാളാണ് ചൊവ്വാഴ്ച മരിച്ചതെന്ന് യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡികല്‍ സിസ്റ്റം അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഡേവിഡിന്റെ നില വഷളായതായി അധികൃതര്‍ അറിയിച്ചു. ഭേദപ്പെടില്ലെന്ന് വ്യക്തമായതോടെ പാലിയേറ്റീവ് കെയര്‍ നല്‍കി. അവസാന മണിക്കൂറുകളില്‍ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡികല്‍ സിസ്റ്റം പ്രസ്താവനയില്‍ അറിയിച്ചു.
ജനുവരി ഏഴിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ച ശസ്ത്രക്രിയ ബെനറ്റില്‍ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നിച്ചേര്‍ത്ത ഹൃദയം വളരെ മികച്ച രീതിയില്‍ ആഴ്ചകളോളം പ്രവര്‍ത്തിച്ചിരുന്നതായി ആശുപത്രി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ ന്യൂയോര്‍കില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയില്‍ പന്നിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാല്‍വുകള്‍ മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Powered by Info News For You
Comments
Post a Comment