വിമാനത്തില്‍ വച്ച് മദ്യ ലഹരിയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി പരാതി; 25കാരന് തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
മനാമ: (www.kvartha.com 25.03.2022) വിമാനത്തില്‍ വച്ച് മദ്യ ലഹരിയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ 25കാരന് തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി. യുവാവ് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ലൈംഗിക താത്പര്യങ്ങളോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്നും കോടതി കണ്ടെത്തി. ലന്‍ഡനില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
അമിതമായി മദ്യപിച്ച പ്രതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായും അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ സമീപത്തുവച്ച് നഗ്‌നതാ പ്രദര്‍ശനവും നടത്തി. ഇവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ കുട്ടികള്‍ അലറിവിളിച്ച് ബഹളമുണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Powered by Info News For You

വിമാന ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് ബഹ്‌റൈനില്‍ എത്തിയ ശേഷം പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികള്‍ക്കും പീഡനത്തിനും ഉള്‍പെടെയാണ് കോടതി ശിക്ഷ വിധിച്ചത്. വിമാനം അന്തരീക്ഷച്ചുഴികളില്‍ വീണപ്പോള്‍ അബദ്ധത്തില്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ താന്‍ സ്പര്‍ശിച്ചതാണെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ യുവാവിന്റെ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.
Keywords: Manama, News, Gulf, World, Court, Flight, Crime, Girl, Complaint, Police, Drunk traveller jailed for molesting girls on flight.
Powered by Info News For You

Comments
Post a Comment