സംസ്ഥാന ബജറ്റില്‍ ആശ്വാസം; വിലക്കയറ്റം നേരിടാന്‍ 2000 കോടി, ഭക്ഷ്യ സുരക്ഷ ഉറപ്പ്, സര്‍വകലാശാല ക്യാംപസുകളില്‍ പുതിയ സ്റ്റാര്‍ട് അപുകള്‍

 
തിരുവനന്തപുരം: (www.kvartha.com 11.03.2022) രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് വേണ്ടി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ബജറ്റില്‍ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. 

രാവിലെ ഒന്‍പത് മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഹിരോഷിമയുടേയും നാഗാസാകിയുടേയും ഓര്‍മ സാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാന്‍ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.

യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റമാണുള്ളത്. വിലക്കയറ്റത്തെ നേരിടാന്‍ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുകള്‍പ്പെറ്റതാണ്. സര്‍കാര്‍, അര്‍ധ സര്‍കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വര്‍ധിപ്പിക്കാനായെന്നും ആ നല്ല  മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു. 

News, Kerala, State, Kerala-Budget, Thiruvananthapuram, Budget, Finance, Business, Education, Technology, Minister, Kerala Budget 2022: 2000 crore to control inflation Price hike in Kerala


നവകേരളം ലക്ഷ്യമിട്ട് ബജറ്റാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ പ്രശംസ നേടുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സര്‍വകലാശാല ക്യാംപസുകളില്‍ പുതിയ സ്റ്റാര്‍ട് അപുകള്‍ തുടങ്ങും. സര്‍വകലാശാല ക്യാംപസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട് അപ് ഇന്‍കുബേഷന്‍ യൂനിറ്റ് തുടങ്ങും. ഹോസ്റ്റലുകളോട് ചേര്‍ന്ന് ഇന്റര്‍നാഷനല്‍ ഹോസ്റ്റലുകള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് മെഡികല്‍ ടെക് ഇനൊവേഷന്‍ കേന്ദ്രം തുടങ്ങും. ഇതിന് കിഫ്ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 

ദീര്‍ഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിന് അനുസരിച്ചുള്ള പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായതിനാല്‍ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ബജറ്റ് അവതരണത്തിനായി സഭയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Keywords: News, Kerala, State, Thiruvananthapuram, Kerala-Budget, Budget, Finance, Business, Education, Technology, Minister, Kerala Budget 2022: 2000 crore to control inflation Price hike in Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?