മാന്നാറില്‍ വന്‍ തീപിടുത്തം; 2 വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു


കായംകുളം: (www.kvartha.com 09.03.2022) മാന്നാര്‍ പരുമലക്കടവില്‍ വന്‍ തീപിടുത്തം. രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. വിവിധയിടങ്ങളില്‍നിന്നായി എത്തിച്ച 11 യൂനിറ്റ് ഫയര്‍ എന്‍ജിനുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

രാവിലെ ഏഴുമണിയോടെയാണ് സംഭവം. കടകളൊന്നും തുറന്നിരുന്നില്ല. വഴിയാത്രക്കാരാണ് തീയും പുകയും ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതുനസരിച്ച് കായംകുളത്ത് നിന്നും മാവേലിക്കരയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് തീ കെടുത്തിയത്. 

News, Kerala, State, Alappuzha, Local News, Fire, Huge fire break out at Mannar Parumalakkadavu


സംസ്ഥാനപാതയില്‍ മാന്നാര്‍ ടൗണിലെ ട്രാഫിക് ഐലന്‍ഡിന് എതിര്‍വശത്തുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളും തുണിത്തരങ്ങളും നിറഞ്ഞുനിന്നിരുന്ന ദില്ലി ബസാര്‍, എം എം പ്രൊവിഷന്‍ സ്റ്റോഴ്സ് എന്ന പലചരക്ക് കട എന്നിവയാണ് പൂര്‍ണമായും കത്തിനശിച്ചത്. അമ്മ ലോടറീസ് എന്ന ലോടറി വില്‍പനകേന്ദ്രവും മറ്റൊരു കടയുമാണ് ഭാഗികമായി നശിച്ചത്.  

തീപിടുത്തത്തിന് കാരണം വ്യക്തമല്ല. അപകടകാരണം ഷോര്‍ട് സര്‍ക്യൂടാണെന്നാണ് പ്രാഥമിക നിഗമനം. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Keywords: News, Kerala, State, Alappuzha, Local News, Fire, Huge fire break out at Mannar Parumalakkadavu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?