'പഠിക്കാന്‍ പറഞ്ഞതിന് മാതാവുമായി പിണങ്ങി'; പിന്നാലെ 11കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മേല്‍പറമ്പ്: (www.kasargodvartha.com 21.03.2022) 11കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റഹ് മാന്‍ - ശാഹിന ദമ്പതികളുടെ മകള്‍ ഫാത്വിമത് അംന (11)യെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ പറഞ്ഞതിന് മാതാവുമായി പിണങ്ങിയതിന് പിന്നാലെ വീട്ടിനകത്ത് ജനാല കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. വീടിനകത്ത് ചുരിദാര്‍ ഷോളിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടഴിച്ച് മാറ്റി മറ്റു വാഹനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ബൈകില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് പഠിക്കാന്‍ ആവശ്യപ്പെട്ട് പുറത്തുപോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടതെന്നും പൊലീസ് പറഞ്ഞു.

Melparamba, News, Kasaragod, Top-Headlines, Student, Death, Police, Girl, Hospital, 11 year old girl found dead in Melparamba.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത് മേല്‍പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരുന്നു. ചന്ദ്രഗിരി ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അംന. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Keywords: Melparamba, News, Kasaragod, Top-Headlines, Student, Death, Police, Girl, Hospital, 11 year old girl found dead in Melparamba.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?