സ്‌കോളര്‍ഷിപ് വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ദോഹ: (www.kvartha.com 15.02.2022) ഖത്വറില്‍ സ്‌കോളര്‍ഷിപ് വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്ത് പഠനം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം വാഗ്ദാനങ്ങളില്‍ മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നല്‍കിയ മുന്നറിയിപ്പിലാണ് അധികൃതര്‍ വ്യക്തമാക്കിയത്.

സ്‌കോളര്‍ഷിപ് നല്‍കുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അത് അതിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മന്ത്രാലയത്തിനും വിദേശത്ത് അംഗീകൃത ഖത്വര്‍ മിഷനുകള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കുന്നതില്‍ ഉത്തരവാദിത്തമില്ലെന്നും ഇത് അവരുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും മന്ത്രാലയത്തില്‍ നിന്നുള്ള ഒരു ഔദ്യോഗിക സ്രോതസ് വ്യക്തമാക്കുന്നു.

Doha, News, Gulf, World, Study, Social Media, Government, Ministry, Scholarship, Foreign Ministry, Warn, Foreign Ministry warns against scholarship scamsters.

സര്‍കാര്‍ പദ്ധതി എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികളെ വഞ്ചിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ നിന്നും അകലം പാലിക്കണമെന്നും പൗരന്മാരോടും താമസക്കാരോടുമായി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Keywords: Doha, News, Gulf, World, Study, Social Media, Government, Ministry, Scholarship, Foreign Ministry, Warn, Foreign Ministry warns against scholarship scamsters.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?